![](/movie/wp-content/uploads/2022/01/gopika-lal-jose.jpg)
ലാൽ ജോസിന്റെ ഒരു ഹിറ്റ് ചിത്രമായിരുന്നു ദിലീപും, ഗോപികയും പ്രധാന വേഷത്തിൽ എത്തിയ ചാന്ത്‌പൊട്ട്. 2005ൽ പുറത്ത് ഇറങ്ങിയ സിനിമയിലെ ഗാനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചാന്ത്പൊട്ട് ചിത്രത്തിലെ ഗോപികയുടെ പ്രകടനത്തെ കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ചിത്രത്തിൽ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്… എന്ന ഗാനം ഗോപിക ചെയ്തതിനെ കുറിച്ചായിരുന്നു ലാൽ ജോസ് പറഞ്ഞത്. ഗോപികയെ കുറിച്ചും നടിയുടെ പ്രഫഷണലിസത്തെ കുറിച്ചുമാണ് സംവിധായകൻ എടുത്തുപറയുന്നത്.
ലാൽ ജോസിന്റെ വാക്കുകൾ :
‘വളരെ പ്രെഫഷണലായ കുട്ടിയാണ് ഗോപിക. സിനിമയെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ അസലായി മനസിലാക്കും. ചാന്ത്പൊട്ടിൽ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ട് രംഗം. അതിലാണ് പെൺകുട്ടികളെ പോലെ നടന്ന രണ്ടു പേരിൽ ഒരാൾ ആണാണെന്ന് തിരിച്ചറിയുന്നത്. ആ രംഗം ഗോപിക ചെയ്യുമോ എന്ന് പലർക്കും സംശയമായി. ഈ സീൻ മാറ്റാനാകില്ല. സിനിമയെ സംന്ധിച്ച് അത് ഏറ്റവും നിർണ്ണായകമായ രംഗമാണ്.
ഞാൻ ഗോപികയോട് പറഞ്ഞു. ‘ എന്‌റെ ഒരു സിനിമയിലും പരിധിവിട്ടുള്ള ഇന്റിമേന്‌റ് സീനുകൾ ഉണ്ടാവാറില്ല. പക്ഷെ ഈ സിനിമയിൽ അങ്ങനെയൊരു സീൻ അത്യാവശ്യമാണ്. ഗോപിക അത് ചെയ്തില്ലെങ്കിൽ സിനിമയെ മുഴുവൻ ബാധിക്കും’ എന്ന്. തെല്ലും ആലോചിക്കാതെ ഗോപിക പെട്ടെന്ന് മറുപടി പറഞ്ഞു. ‘ ഇതെന്റെ പ്രഷഷനാണ്. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതു ചെയ്യാം എന്നാം’ . ചന്തുപൊട്ടിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഗാനമായിരുന്നു അത്. ഷഹബാസ് അമനും സുജാത മോഹനു ചേർന്നാണ് ഗാനം ആലപിച്ചത്.’
Post Your Comments