
യുവ സംവിധായകന് ജോണ്‍പോള്‍ ജോര്‍ജ് വിവാഹിതനായി. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍പോളിന്റെ വധു അങ്കമാലി സ്വദേശിനി ജെസ്നിയാണ്. ചെന്നൈ നൂത്തന്ഞ്ചരി സെന്റ് ആന്റണീസ് കത്തീഡ്രലില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്.
നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജോണ്‍ പോള്‍ ഗപ്പി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയത്. ആദ്യത്തെ ചിത്രം തന്നെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയിരുന്നു. രണ്ടാമത്തെ ചിത്രം സൗബിന് ഷാഹിറിനെ നായകനാക്കി ചെയ്ത അമ്പിളിയും കുടുംബ ചിത്രമെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടി.
കോട്ടയം മൂലേടം കുന്നമ്പള്ളി കളത്തില്‍ പറമ്പിൽ കെ വി ജോര്‍ജിന്റെയും റീത്താമ്മയുടെയും മകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അങ്കമാലി കൊച്ചാപ്പള്ളിയില് കെ പി ജോയി - ജാന്‍സി ദമ്പതികളുടെ മകളാണ് ജെസ്നി.
Post Your Comments