ഗ്ലോബ് എന്ന മലയാളം ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അനശ്വര രാജൻ. തുടർന്ന് ഉദഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി മികച്ച പ്രകടനം കാഴ്ചവച്ചു പിന്നീട് വാണിജ്യപരമായി വിജയിച്ച മലയാള ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ അനശ്വര ജനപ്രീതി നേടി. സൂപ്പർ ശരണ്യയാണ് താരത്തിന്റേതായി പുറത്തുവന്ന പുതിയ ചിത്രം. ഇപ്പോൾ സൂപ്പർ ശരണ്യയുടെ വിശേഷങ്ങൾ പറയുകയാണ് അനശ്വര.
അനശ്വരയുടെ വാക്കുകൾ :
‘യഥാര്‍ഥത്തില്‍ കോളജ് ഹോസ്റ്റല്‍ ജീവിതം പോലെയാണ് സിനിമയുടെ ചിത്രീകരണ വേളയില്‍ അനുഭവപ്പെട്ടത്. ഞാനും ശരണ്യയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. മമിതയും മറ്റുള്ളവരും അടുത്ത സുഹൃത്തുക്കളായതിനാല്‍ കെമിസ്ട്രി നന്നായി വര്‍ക്കൗട്ട് ആയപോലെ തോന്നിയിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആസ്വദിച്ചപോലെ എല്ലാവര്ക്കും സൂപ്പര്‍ ശരണ്യയും ആസ്വദിക്കാന്‍ സാധിക്കും. ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങളും ഉണ്ട്.
ഗിരീഷേട്ടന് സ്ക്രിപ്റ്റ് അയച്ചുതന്നപ്പോള്‍ വായിച്ചുനോക്കി ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. ജോണ്‍ ഏബ്രഹാം സര് ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമയുടെ ഭാഗമാകുന്നത് സന്തോഷം നല്‍കുന്നുണ്ട്. ഓഡീഷന് ഒന്നും ഉണ്ടായിരുന്നില്ല. സംവിധായകന് വിളിച്ച് ഇങ്ങനൊരു കഥാപാത്രമുണ്ട് എന്നു പറയുകയായിരുന്നു’.
Post Your Comments