ആലപ്പുഴ: മലയാള സിനിമയിൽ ഒട്ടേറെ പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ഒരു പ്രേക്ഷകന്‍റെ വിമര്‍ശനാത്മകമായ ചോദ്യത്തിന് വിനയന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്‍റെ പുതിയ ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിനയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് ഒരു പ്രേക്ഷകന്‍ ചോദ്യവുമായി എത്തിയത്.
‘സിനിമയിൽ അഭിനയിക്കുന്ന ആളുകൾ മുഴുവനും പഴയ നടിയുടെ അനിയത്തി അലെങ്കിൽ പഴയ നടന്‍റെ അനിയൻ.. സിനിമാ കുടുംബത്തിലെ അംഗങ്ങൾ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാത്തെ കഴിവുള്ള ഒരുപാട് പേര് ഒരു ചാൻസ് ചോദിച്ചാല്‍ കിട്ടില്ല. എന്താ ഇതിനു പിന്നിലെ രഹസ്യം? അതോ പൈസയാണോ പ്രശ്‍നക്കാരന്‍ അതോ സൗന്ദര്യമോ? സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ സത്യൻ എന്ന അതുല്യ പ്രതിഭ ഉണ്ടാവില്ല. വിനയൻ എന്ന സംവിധായകനോട് ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ്? കഴിവ്, പൈസ, സൗന്ദര്യം, വിദ്യാഭ്യാസം..?. എന്നായിരുന്നു പ്രേക്ഷകന്‍റെ ചോദ്യം.
ചിലർ അവസരം വാഗ്ദാനം ചെയ്തു പണം തട്ടുന്നു: മുന്നറിയിപ്പുമായി ‘സൗദി വെള്ളക്ക’ സംവിധായകൻ തരുൺ മൂർത്തി
‘നിങ്ങൾ പറയുന്നതാണ് മാനദണ്ഡം എങ്കിൽ കലാഭവൻ മണിയെയും ജയസൂര്യയെയും മണിക്കുട്ടനെയും സെന്തിലിനെയും ഒന്നും ഞാൻ നായകൻമാരാക്കില്ലായിരുന്നല്ലോ?’. എന്നായിരുന്നു വിനയന്‍ നല്‍കിയ മറുപടി. വിനയന്‍റെ മറുപടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സംവിധായകന്റെ മറുപടി അംഗീകരിച്ച് നിരവധിപേർ രംഗത്ത് വന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വില്‍സണ്‍ ആണ് നായകന്‍.
Post Your Comments