GeneralLatest NewsNEWS

സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയുടെ കാരണം തുറന്ന് പറഞ്ഞ് സോമി അലി

അഭിനയത്തിലൂടെ സിനിമയിലേക്ക് വന്ന് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ മേഖലകളിലെല്ലാം മികവ് പുലര്‍ത്തിയ നടനാണ് സല്‍മാന്‍ ഖാന്‍. നിരവധി പ്രണയകഥകളിലെ നായകനായിരുന്ന സൽമാന് പ്രണയനൈരാശ്യങ്ങളും, മദ്യപാനവും ഏറെ ചീത്ത പേരുകള്‍ സമ്പാദിച്ചു കൊടുത്തിട്ടുണ്ട്.

ബോളിവുഡില്‍ ഒരു കാലത്ത് ചര്‍ച്ചയായ പ്രണയമായിരുന്നു സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയകഥ. നടി സംഗീത ബിജ്‌ലാനിയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമായിരുന്നു സല്‍മാന്‍ സോമി അലിയുമായി പ്രണയത്തിലാകുന്നത്. മോഡലിങിലൂടെ സിനിമയില്‍ എത്തിയ താരമാണ് സോമി. അഭിനയമേഖലയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സോമിയ്ക്ക് സല്‍മാനോട് കടുത്ത ആരാധനയായിരുന്നു. ഈ ആരാധന പിന്നീട് പ്രണയത്തിലേക്കും എത്തി. ഇരുവരുടെയും എട്ട് വര്‍ഷം നീണ്ടുനിന്ന പ്രണയബന്ധം വിവാഹത്തിലെത്തിയില്ല. ഐശ്വര്യ റായിയുമായി സല്‍മാന്‍ പ്രണയത്തിലായതാണ് ഇവരുടെ പ്രണയം തകര്‍ന്നതിന് കാരണമായതെന്നായിരുന്നു അന്നത്തെ പ്രധാന പ്രചാരണം.

ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാനുമായി പ്രണയ തകര്‍ച്ചയുണ്ടായതിന്റെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് സോമി അലി. ‘ഞാനും സല്‍മാനും ഒത്തുപോകില്ലെന്ന് തോന്നിയതിനാലാണ് എല്ലാം അവസാനിച്ചത്. ഞങ്ങൾ ഒരുമിച്ചായിരുന്നപ്പോള്‍ സന്തോഷമുണ്ടായിരുന്നില്ല. അങ്ങനെയുള്ള ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലായിരുന്നു. അതിനാലാണ് പ്രണയം അവസാനിപ്പിച്ച്‌ അമേരിക്കയിലേക്ക് മടങ്ങിപ്പോയത്’- സോമി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button