തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നസ്ലിന്‍. തല നിറയെ ബുദ്ധിയുള്ള, കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന, തണ്ണീർമത്തൻ ദിനങ്ങളിലെ പപ്സ് പയ്യൻ ഒറ്റ കാഴ്ചയിൽ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു. പിന്നീട് കുരുതി, ഹോം, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോൾ താൻ ചെയ്തതില്‍ വച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് നസ്ലിന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍.
നസ്ലിന്റെ വാക്കുകൾ :
ഞാനിതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലുമൊരു പോയിന്റില്‍ ചലഞ്ചിംഗ് ആയി തോന്നിയിട്ടുണ്ട്. എന്നിരുന്നാലും അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് ‘കുരുതി’യാണ്. ബാക്കി ഞാൻ ചെയ്തതില്‍ കൂടുതലും കോമഡിയാണ്, കുരുതി പക്ഷേ ഇമോഷണല്‍ സ്വീകന്‍സ് ഒക്കെ ഉണ്ടായിരുന്നു.
‘കുരുതി’യില്‍ വരും മുമ്പ് രാജുവേട്ടനൊക്കെ ഭയങ്കര സീരിയസ് ആണെന്നാണ് ഞാൻ കേട്ടിരുന്നത്. പക്ഷേ ആ സിനിമയില്‍ എന്നെ ഏറ്റവും കംഫര്‍ട്ടബിള്‍ ആക്കിയത് രാജുവേട്ടനാണ്. പട്ടാളം സിനിമയില്‍ പറയുന്നതു പോലെ, പിന്നെയങ്ങോട്ട് ഞാനായിരുന്നു രാജുവേട്ടന്റെ സ്ഥിരം വേട്ടമൃഗം. തമാശകളും കളിയാക്കലുകളുമൊക്കെയായി രസമായിരുന്നു ലൊക്കേഷന്‍. സീരിയസ് കഥാപാത്രമായി അഭിനയിക്കാനൊക്കെ രാജുവേട്ടന്‍ കുറേ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്’.
Post Your Comments