
ഭാഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൂടെ കനിഹ മലയാളിക്ക് സുപരിചിതയായ പ്രശസ്ത തെന്നിന്ത്യൻ നടിയാണ് കനിഹ. ദിവ്യ വെങ്കിടസുബ്രഹ്മണ്യം എന്നാണ് കനിഹയുടെ യഥാർഥ പേര്. ഇപ്പോൾ തന്റെ വസ്ത്രധാരണത്തെ കുറിച്ച് വരുന്ന കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് കനിഹ. മറ്റ് നടിമാരെ പോലെ വലിയ ബ്രാൻഡഡ് സാധനങ്ങൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ആളല്ല കനിഹ. മുന്തിയ ഡിസൈനർ മാരുടെ വസ്ത്രങ്ങൾ കനിഹ ധരിച്ചും കാണാറില്ല. എന്തുകൊണ്ടാണ് മറ്റ് നടിമാരെ പോലെ താൻ വസ്ത്രങ്ങൾ ധരിക്കാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കനിഹ.
‘ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ. പുത്തൻ വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിർബന്ധമില്ല. ബ്രാന്റഡ് വസ്ത്രങ്ങൾ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല. നടിമാർ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ…? അവനവന് കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്’ കനിഹ പറയുന്നു. ബ്രോ ഡാഡിയാണ് കനിഹ അഭിനയിച്ച് ഇനി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ.
Post Your Comments