GeneralLatest NewsNEWS

ധ്യാൻ ശ്രീനിവാസന്റെ ‘ബുള്ളറ്റ് ഡയറീസ്’: ജനുവരി പതിനഞ്ചിന് ചിത്രീകരണം ആരംഭിക്കുന്നു

ധ്യാൻ ശ്രീനിവാസനും പ്രയാഗാ മാർട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
‘ബുള്ളറ്റ് ഡയറീസ്‌ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ചിന് ആരംഭിക്കുന്നു.
സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബി ത്രീ എം (B3M) ക്രിയേഷൻസിൻ്റെ ബാനറിൽ നോബിൻ തോമസ്, പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

കണ്ണൂർ ജില്ലയിലെ മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെ ബൈക്കുകളോട് ഏറെ കമ്പമുള്ള രാജു ജോസഫ് എന്ന യുവാവിൻ്റെ ജീവിതത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബൈക്കും യുവാവും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൻ്റെ കാതലായ വിഷയവും. ഇതെല്ലാം ഉദ്വേഗത്തോടെയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നു.

രൺജി പണിക്കർ, ജോണി ആൻ്റണി, സലിം കുമാർ, ആൻസൺ പോൾ, അൽത്താഫ്, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം അജയൻ മങ്ങാട്, കോസ്റ്റ്യും, ഡിസൈൻ – സമീരാ സനീഷ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, പ്രൊജക്റ്റ് ഡിസൈനർ – അനിൽ അങ്കമാലി. കരുവഞ്ചാൽ, ആലക്കോട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button