GeneralLatest NewsNEWS

പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞ് നടന്‍ സോനു സൂദ്, കാരണമിതാണ്

സ്ഥാനമേറ്റ് ഒരു വര്‍ഷമായതിന് പിന്നാലെ പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞ് ബോളിവുഡ് നടന്‍ സോനു സൂദ് . താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും സോനു സൂദ് പറഞ്ഞു. ‘എല്ലാ നല്ല കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു, പഞ്ചാബിന്റെ സ്റ്റേറ്റ് ഐക്കണ്‍ എന്ന സ്ഥാനത്തുനിന്ന് ഞാന്‍ സ്വമേധയാ പിന്മാറി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ കുടുംബാംഗം മത്സരിക്കുന്നതിനാല്‍ ഞാനും ഇ സിയും പരസ്പര ധാരണയോടെയാണ് ഈ തീരുമാനം എടുത്തത്’- സോനു ട്വീറ്റ് ചെയ്തു.

സഹോദരി മാളവിക പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് സ്ഥാനം ഒഴിയുന്നതിന് കാരണം. മാളവിക ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ മോഗയില്‍ നിന്നും മത്സരിക്കുമെന്ന് നവംബറില്‍ സൂദ് പ്രഖ്യാപിച്ചിരുന്നു. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണോ അതോ സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments


Back to top button