ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യില്‍ നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ എന്നത് എപ്പോഴും സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്.
ഒരാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുവാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
‘ഒരു സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ഭരണഘടന നല്‍കുന്ന അവകാശം കൂടിയാണ് ആവിഷ്കാര സ്വാതന്ത്ര്യം. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ എങ്ങനെയാണ് കോടതി ആവശ്യപ്പെടുക. ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയാണ് സംസാരിക്കുന്നതെന്നും നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ സിനിമ എന്ന് മാത്രമേ പരിശോധിക്കാന്‍ സാധിക്കു’ – ഹൈക്കോടതി പറഞ്ഞു.
ചുരുളി സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം. സിനിമയില്‍ പ്രഥമ ദൃഷ്ട്യാ ക്രിമിനല്‍ കുറ്റം ചെയ്തതെയി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. തിയേറ്ററില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ലെന്നും ഒടിടിയിലാണ് റിലീസ് ചെയ്തതെന്നും ആരെയും സിനിമ നിര്‍ബന്ധിച്ച് കാണിക്കുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു.
Post Your Comments