Latest NewsNEWSTV Shows

‘ഓണ്‍ലൈനിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ആദ്യ വനിതയാണ് ഞാൻ’: സുബി സുരേഷ്

സിനിമയിലും ടെലിവിഷൻ പരിപാടിയിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സുബി സുരേഷ്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് സുബി. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമാണ്.

ഇതിനിടയില്‍ സുബിയെ കാണ്മാനില്ലെന്ന തരത്തിലൊരു വാര്‍ത്ത പ്രചരിക്കുകയാണ് ഉണ്ടായത്. സുബി സുരേഷിനെ കാണ്മാനില്ല, കിട്ടുന്നവര്‍ അറിയിക്കണമെന്ന് പറഞ്ഞ് ഫോണ്‍ നമ്പറടക്കമുള്ള പരസ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു ചാനലിന്റെ ലോഗോ കൂടി വച്ച പോസ്റ്ററിനെ സംബന്ധിച്ച് മറ്റ് വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. പിന്നാലെ സുബിയെ കണ്ടെത്തി എന്ന പോസ്റ്ററും എത്തി.

എന്നാല്‍ ഇതിന്റെ പേരില്‍ വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു തനിക്ക് എന്നാണ് സുബി ഇപ്പോള്‍ തുറന്നു പറയുന്നത്. താന്‍ ആരുടെ കൂടെയാണ് ഒളിച്ചോടി പോയതെന്ന് അറിയാന്‍ ആളുകള്‍ നിര്‍ത്താതെ വിളിക്കുകയായിരുന്നു. കൂടാതെ ഓണ്‍ലൈനിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ആദ്യ വനിത താന്‍ ആണെന്നും താരം പറയുകയാണ് ‘പറയാം നേടാം’ എന്ന പരിപാടിയില്‍. ഗായകന്‍ എം.ജി ശ്രീകുമാറിന്റെ ചോദ്യൾക്ക് മറുപടി നൽകുകയായിരുന്നു സുബി.

സുബിയുടെ വാക്കുകൾ :

‘സുബി ഒളിച്ചോടി എന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് വന്ന ഫോണ്‍ വിളികള്‍ക്ക് കൈയ്യും കണക്കുമില്ല. വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതേസമയം ലോക്ഡൗണ്‍ ആയിട്ട് പോലും നമ്മള്‍ പട്ടിണി കിടക്കുകയാണോ എന്നറിയാന്‍ ഒരു മനുഷ്യനും വിളിച്ചിട്ടില്ല. അമേരിക്കയില്‍ നിന്ന് വരെ എന്നെ വിളിച്ച് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ട്. സുബി മൂന്ന് കല്യാണം കഴിച്ചിട്ടുണ്ടെന്നൊക്കെ പ്രചാരണങ്ങൾ ഉണ്ട്. ഒരെണ്ണം തന്നെ തങ്ങാന്‍ പറ്റുന്നില്ല’- സുബി പറഞ്ഞു

സുബിയെ ആരെങ്കിലും പൂട്ടിയിട്ടുണ്ടോ അതില്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചതാരാണ് എന്നായിരുന്നു എം.ജി ശ്രീകുമാറിന്റെ അടുത്ത ചോദ്യം. ‘ഇതുവരെ അങ്ങനൊരു അവസരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ല. പലവട്ടം പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ താന്‍ പൂട്ടാനായി നിന്ന് കൊടുത്തിട്ടില്ല. ഏറ്റവും കൂടുതൽ പൂട്ടാൻ ശ്രമിച്ചത് ജിംമ്പ്രൂട്ടന്‍ ആണ്’ എന്നാണ് നടി മറുപടി നൽകിയത്. സുബി ബിഗ് ബോസില്‍ എത്തുന്നുവെന്ന വാര്‍ത്തകളും ഇതിനിടെ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് താരം മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button