ജനുവരി 13 ന് റിലീസ് ചെയ്യാനിരുന്ന അജിത് ചിത്രം ‘വലിമൈ’ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ റിലീസ് മാറ്റിയിരുന്നു. ബോണി കപൂര്‍ നിര്‍മ്മിച്ച വലിമൈയില്‍ അജിത്തിന് പുറമെ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്.
റിലീസ് മാറ്റിയതോടെ നിരവധി ഓഫറുകളാണ് ഒ ടി ടി പ്ലാറ്റ്ഫോമുകള് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ 300 കോടി രൂപയാണ് പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോം ഡയറക്ട് റിലീസിനായി നിര്‍മ്മാതാവായ ബോണി കപൂറിന് വാഗ്ദാനം ചെയ്തത് .
എന്നാല്‍ ഈ ഓഫര്‍ ബോണി കപൂര്‍ നിരസിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് പുറത്തു വിട്ട റിപ്പോര്‍ട്ട് . തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് വലിമൈ റിലീസിനൊരുങ്ങുന്നത്.
Post Your Comments