GeneralLatest NewsNEWS

സീരിയലുകൾ നിലവാരമുള്ളവയല്ലെന്ന അധികൃതരുടെ പ്രസ്താവനയിൽ എതിർപ്പ് പ്രകടിപ്പിച്ച് അപ്‌സര

തമിഴിലൂടെയാണ് സീരിയൽ രം​ഗത്തേക്ക് കടന്നു വന്ന താരമാണ് അപ്‌സര എന്ന ലിഡിയ പോൾ‌. ശ്രദ്ധിക്കപ്പെട്ട ഒരു സീരിയലിലെ കഥാപാത്രത്തിന്റെ പേര് സ്റ്റേജ് നെയിം ആയി സ്വീകരിച്ചാണ് ലിഡിയ പോൾ‌ അപ്‌സര ആയത്. സീരിയലിന്റ തിരക്കഥയെഴുതി അതിൽ തന്നെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന അപൂർവം ഭാഗ്യം കിട്ടിയ താരം കൂടിയാണ് അപ്‌സര. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയിൽ എന്ന സീരിയലിന്റെ തിരക്കഥയെഴുതുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ട് താരം.

കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെവലിവിഷൻ പുരസ്കാര പ്രഖ്യാപനത്തിനിടെ സീരിയലുകളൊന്നും നിലവാരമുള്ളവയല്ലെന്ന അധികൃതരുടെ പ്രസ്താവനയിൽ തനിക്കുള്ള എതിർപ്പ് പ്രകടിപ്പിക്കുകയാണ് താരം ഇപ്പോൾ.

‘അന്ന് അധികാരികൾ സീരിയലിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയോട് യോജിക്കാനാവില്ല. ഒന്നോ രണ്ടോ സീരിയലുകൾ വിവാഹേതര ബന്ധങ്ങളെ അല്ലെങ്കിൽ പുരുഷ മേധാവിത്വത്തെ അല്ലെങ്കിൽ അതുപോലുള്ള വിഷയങ്ങൾ എടുത്ത് അവതരിപ്പിക്കുന്നുണ്ട്. അതിനർത്ഥം മലയാളത്തിൽ യോഗ്യമായ സീരിയലുകൾ ഇല്ലെന്നല്ല.

എന്റെ സീരിയലിൽ ഞാൻ അവതരിപ്പിച്ചിരിക്കുന്നത് ഒരു സ്ത്രീ എന്താണ് അനുഭവിക്കുന്നതെന്നാണ്. അവളുടെ ആർത്തവചക്രം എല്ലാ മാസവും എന്തൊക്കെ തരത്തിൽ അവളെ ബാധിക്കുന്നുണ്ട്. ഒരു പുരുഷൻ വീട്ടുജോലികൾ ഏറ്റെടുക്കുന്ന രംഗം ഉൾപ്പെടുത്തിയത് വിപ്ലവം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഞങ്ങൾ അത് സാധാരണമാക്കുകയായിരുന്നു. കൂടാതെ കുട്ടികളെ ബോധവൽക്കരിക്കുന്ന വിഷയങ്ങൾ‌ അടക്കം ഞങ്ങൾ സീരിയലുകളിൽ ഉൾപ്പെടുത്തുന്നുണ്ട്.

അതേപോലെ തന്നെ സീരിയലുകൾ ഒരു ബിസിനസാണ്. ടിആർപി നോക്കുക അതിനുതകുന്ന തരത്തിൽ ചെയ്യുക എന്നത് അത്യാവശ്യമാണ്. സീരിയലിൽ ഓവർ മേക്കപ്പാണെന്ന് പരിഹസിക്കുന്നവർ പോലും നായിക മേക്കപ്പില്ലാതെ നൈറ്റ് ധരിച്ച് എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടാൽ നെറ്റി ചുളിക്കും’- അപ്‌സര വ്യക്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button