‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന് ആഷിക് അബു ചിത്രം മായാനദിയിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഈ കുറഞ്ഞ കാലയളവിൽ തന്നെ തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം എത്തിക്കാന്‍ നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ .
‘ഒരു പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട. അത്തരം സങ്കട കഥാപാത്രങ്ങളോട് താത്പര്യമില്ല. ഒരു നായകന്‍ ചെയ്യുന്ന വിധമുള്ള പോസിറ്റീവ് കഥയാണെങ്കില്‍ താത്പര്യമുണ്ട്. അല്ലെങ്കില്‍ നമ്മളുടെ കഥ മാത്രം ആവരുത്. അതൊരു നാടിന്റെ കഥയാണെങ്കില്‍ അതിലൊരു പെണ്‍ കഥാപാത്രമാവാനും താത്പര്യമാണ്. അതല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമ ചെയ്യാനുള്ള ധൈര്യവും എനിക്കില്ല’- ഐശ്വര്യ പറഞ്ഞു.
മാരി, അര്‍ച്ചന 31 നോട്ട് ഔട്ട് എന്നീ സിനിമകളാണ് ഇനി ഐശ്വര്യയുടേതായി റിലീസിന് എത്താനുള്ളത്.
Post Your Comments