തന്റെ എട്ടാം വയസിൽ ബാലതാരമായി സിനിമാലോകത്തേക്ക് വന്ന നടിയാണ് ഉർവശി. 1983-ൽ തൻ്റെ പതിമൂന്നാം വയസിൽ കാർത്തിക് നായകനായ ‘തൊടരും ഉണർവ്വ്’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. എന്നാൽ ഉർവശി നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ ‘മുന്താണെ മുടിച്ച്’ ആയിരുന്നു. ഈ സിനിമ വൻ വിജയം നേടിയത് ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് ഒട്ടനവധി ചിത്രങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉർവശിയുടെ സിനിമാ ജീവിതം ഇപ്പോൾ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു.
ഇപ്പോൾ തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള ഉര്‍വശിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരിക്കലും സൂപ്പര്‍ താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍ എന്നാണ് ഉര്‍വശി തുറന്നു പറയുന്നത്.
ഉർവശിയുടെ വാക്കുകൾ :
‘ഒരു നടന്റെ അല്ല സംവിധായകന്റെ നായികയായാണ് ഞാൻ സിനിമയില്‍ അഭിനയിക്കാറുള്ളത്. ഒരിക്കലും സൂപ്പര്‍താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല ഞാൻ. ബോധപൂര്‍വ്വം ആയതല്ല, അതങ്ങനെ സംഭവിച്ചതാണ്.
എനിക്കായി കഥാപാത്രങ്ങള്‍ ഉണ്ടാക്കാനുള്ള സംവിധായകര്‍ ഇവിടെയുണ്ടായിരുന്നു. അക്കാര്യത്തില്‍ ചിലര്‍ക്ക് ഇഷ്ടക്കേടുകളുണ്ട്. ഞാനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. ഞാൻ സംവിധായകരുടെ നായികയായിരുന്നു.
ആ പടം കൊണ്ട് എനിക്കെന്ത് നേട്ടമുണ്ടാവും എന്ന് മാത്രം ചിന്തിക്കുന്നയാളല്ല ഞാൻ. ചിത്രത്തിലെ ഹീറോ ആരാണെന്ന് ഞാൻ ചോദിക്കാറില്ല. അതേ പോലെ എന്നെക്കാളും പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോയെന്ന് ചോദിച്ചിട്ടില്ല.
ജീവിതത്തില്‍ എപ്പോഴും സത്യസന്ധത നിലനിര്‍ത്താനായി ശ്രമിക്കാറുള്ളയാളാണ് ഞാൻ . ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ തനിക്ക് മറയ്ക്കാനായിട്ടുള്ളു’- ഉര്‍വശി പറഞ്ഞു .
Post Your Comments