InterviewsLatest NewsNEWS

‘വളരെ കൂളായ മനുഷ്യന്‍ ‘: അരവിന്ദ് സാമിയെ കുറിച്ച് കുഞ്ചാക്കോ ബോബൻ

അരവിന്ദ് സ്വാമിയെയും കുഞ്ചാക്കോ ബോബനെയും നായകൻമാരാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തമിഴ്- മലയാളം ചിത്രം ‘രെണ്ടഗം’ ടീസർ എത്തി. മലയാളത്തിൽ ‘ഒറ്റ്’ എന്ന പേരില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ഇത്. അരവിന്ദ് സ്വാമിയുമായുള്ള തന്റെ ബന്ധവും അദ്ദേഹം തനിക്ക് നല്‍കിയ വാഗ്ദാനത്തെ കുറിച്ചുമെല്ലാം പറയുകയാണ് കുഞ്ചാക്കോ ബോബന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍.

ചാക്കോച്ചന്റെ വാക്കുകൾ :

‘ജാക്കിച്ചാന്‍ എന്ന് വിളിക്കും പോലെ, ചാക്കോച്ചാന്‍ എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. വളരെ കൂളായ മനുഷ്യന്‍, പുള്ളിയാണോ ഞാനാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന പെരുമാറ്റം. പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സാമി സാര്‍ എന്നത് എനിക്ക് പുതിയ അറിവായിരുന്നു.

അദ്ദേഹത്തിന്റെ പാചകത്തെപ്പറ്റി പുകഴ്ത്തി വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരാണ്. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരു ദിവസം ഭക്ഷണത്തിനായി മുംബൈയിലെ ഒരു വലിയ റെസറ്റോറന്റില്‍ കയറി. രുചിയ്ക്ക് പേരുകേട്ട റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ അടുത്തേക്ക് വരുന്നത്.

ഇരുവരും മുമ്പ് ചെന്നൈയില്‍ വച്ച് സാമി സാറുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപുണ്യത്തെ കുറിച്ചും കഴിച്ച ഭക്ഷണത്തിന്റെ രുചിയെ കുറിച്ചുമായിരുന്നു. പുതിയ അറിവുകള്‍ക്കു മുന്നില്‍ മിഴിച്ചിരുന്ന എനിക്ക് സാമി സാര്‍ ഒരു വാഗ്ദാനം നല്‍കി. ഒരു ദിവസം തന്റെ വീട്ടില്‍ വന്ന് കൈപുണ്യം നേരില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാക്കും എന്ന്.

മുംബൈ, ഗോവ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. രാവിലെ നടക്കാനിറങ്ങുന്നതും തെരുവിലെ ചെറുകടകളില്‍ ചായ കുടിച്ചിരിക്കുന്നുതുമെല്ലാം സ്ഥിരം പരിപാടിയായിരുന്നു. ഒരു ദിവസം താനിറങ്ങുമ്പോഴേക്കും ഫോണില്‍ വിളിയെത്തി. ചായ കുടിക്കാനായി തെരുവിലേക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമി സാറും ഒപ്പം ചേര്‍ന്നു. സാധനങ്ങള്‍ വാങ്ങാനും സ്ഥലം കാണാനുമായി പിന്നീടങ്ങോട്ടുള്ള യാത്രകളെല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button