InterviewsLatest NewsNEWS

‘ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു, നമ്മൾ നമ്മളെ ശ്രദ്ധിക്കുമ്പോൾ മാറ്റം സ്വാഭാവികമാണ്’: ദേവി ചന്ദന

കോമഡി സ്കിറ്റുകളിലൂടെ പ്രിയങ്കരിയായി പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനമുറപ്പിച്ച പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. നല്ലൊരു നർത്തകി കൂടിയായ ദേവി ചന്ദനയുടെ ഭർത്താവ് ഗായകനായ കിഷോർ വർമയാണ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.

ഇപ്പോൾ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും, കുടുംബ ജീവിതത്തെ കുറിച്ചും, ഇടയ്ക്കിടെ ശരീരത്തിന് വരുത്തുന്ന മേക്കോവറുകളെ കുറിച്ചും എല്ലാം ദേവി ചന്ദന തുറന്ന് പറഞ്ഞിരിക്കുകയാണ് ദേവി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ .

‘ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു. സന്തോഷങ്ങളും ദുഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേർന്നതാണ് ദാമ്പത്യം. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്. അവ നീണ്ടുപോകാതെ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. മനസ് തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. ദാമ്പത്യത്തിലും ഒരു സ്പേസ് വേണം. പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാൻ സാധിക്കണം. പരസ്പരം ആത്മാർഥത ഉണ്ടാകണം. അങ്ങനെ ആണെങ്കിൽ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ട് പോകും.

ഞങ്ങൾ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാറില്ല. കരിയറുമായി ബന്ധപ്പെട്ടതാകട്ടെ… വ്യക്തി ജീവിതത്തിലേതാകട്ടെ… ഞാനും കിഷോറും ചർച്ച ചെയ്യും. അതിനുശേഷമാണ് തീരുമാനത്തിലേക്ക് എത്തുക. അവസാന തീരുമാനം അവരവരുടെ തന്നെയായിരിക്കും. പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമൊക്കെ നിലനിർത്തിയാണ് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നത്. ഞാൻ യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചെന്ന് പറഞ്ഞപ്പോൾ അതിനു വേണ്ടി ഒരുപാട് സ്ട്രെയിൻ എടുക്കുകയോ വിഷമിക്കുകയോ ചെയ്യല്ലേ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചാനൽ തുടങ്ങുമ്പോൾ അതെല്ലാം നേരിടാൻ തയാറാകണമെന്നും കിഷോർ ഓർമിപ്പിച്ചു. ചാനൽ തുടങ്ങിയതിനുശേഷം എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ട്. ഞങ്ങൾ ഒന്നിച്ച് കവർ സോങ് ചെയ്തിരുന്നു. ഇന്റർവ്യൂ ആയാലും ട്രാവൽ വ്ലോഗ് ആയാലും കിഷോറും ഒപ്പമുണ്ടാകും.

രണ്ടര വർഷം മുമ്പാണ് വെയിറ്റ് ലോസ് മേക്കോവർ ചെയ്തത്. ഇപ്പോൾ ഹെയർസ്റ്റൈൽ ഒന്നുമാറ്റി. അങ്ങനെ അതെല്ലാം ഒരോ സാഹചര്യത്തിന് അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ നാളെ രൂപത്തിൽ മാറ്റം വരുത്തിയേക്കാം എന്ന കരുതി ഒന്നും ചെയ്യാറില്ല. കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്നപ്പോൾ സ്വയം ശ്രദ്ധിക്കാൻ സമയം കിട്ടി. അതാണ് ഇപ്പോഴുള്ള മാറ്റത്തിന് കാരണം. നമ്മൾ നമ്മളെ ശ്രദ്ധിക്കുമ്പോൾ മാറ്റം സ്വാഭാവികമാണ്. പിന്നെ ഇപ്പോൾ യുട്യൂബ് ചാനലുണ്ട്. അതിനുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതും ഒരു തരത്തിൽ ഇതിന്‌ കാരണമാണ്’- ദേവി ചന്ദന പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button