സിനിമയിലേക്ക് വീണ്ടും തിരിച്ചു വരുമോ എന്നുള്ളതിനു വ്യക്തമായ മറുപടി നല്‍കി ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ച ഭാമ വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്. താന്‍ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന സിനിമകള്‍ ഉണ്ടെന്നും ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഭാമ പറയുന്നു.
ഭാമയുടെ വാക്കുകള്‍
‘അരുണ്‍ എന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല. മടങ്ങി വരവ് എന്ന് പറഞ്ഞാല്‍ അത് സംഭവിക്കേണ്ടതാണ്. കല്യാണത്തിന് മുന്‍പ് മൂന്നു വര്‍ഷം അഭിനയിച്ചിട്ടില്ല. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്. നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയിലാണെങ്കില്‍ തിരിച്ചു വരും. ഇപ്പോഴാണ് എന്റെ തുടക്കമെങ്കില്‍ കരിയര്‍ മറ്റൊരു രീതിയില്‍ ഡിസൈന്‍ ചെയ്യാമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ ചിന്തകളില്‍ മാറ്റങ്ങള്‍ വരുമല്ലോ. അതാകാം പണ്ട് അഭിനയിച്ച ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നാറുള്ളത്’.
Post Your Comments