GeneralLatest NewsNEWS

‘നല്ല സിനിമകളുടെ ഭാഗമായാലേ പ്രേക്ഷക മനസിൽ എല്ലാ കാലത്തും ഇടമുണ്ടാകൂ’: ദിവ്യ

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് ചെമ്പൻ വിനോദ് ജോസ് രചന നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വഴി പ്രശ്‍നത്തെ തുടർന്നുള്ള പ്രശ്‍നങ്ങളും അതിൽ നിന്നുണ്ടാവുന്ന തമാശകളുമൊക്കെയാണ് ചിത്രത്തെ രസകരമാക്കുന്നത്. ചെമ്പോസ്‍കി മോഷൻ പിക്ചേഴ്സിൻറെ ബാനറിൽ ചെമ്പനും, ഒപിഎം സിനിമാസിൻറെ ബാനറിൽ റിമ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മേഘ തോമസ്, നസീർ സംക്രാന്തി, ദിവ്യ എം നായർ, ചിന്നു ചാന്ദ്‍നി, വിൻസി അലോഷ്യസ്, സുരാജ് വെഞ്ഞാറമൂട്, ബിനു പപ്പു, ഭഗത് മാനുവൽ, ശബരീഷ് വർമ്മ എന്നിങ്ങനെ
വൻ താരനിര തന്നെ അണിനിരക്കുന്നു.

ചിത്രത്തിൽ സുപ്രധാന സ്ത്രീ കഥാപത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച ദിവ്യ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും താൻ ശ്രദ്ധിക്കപ്പെട്ടത് ഭീമന്റെ വഴിയിലൂടെയാണെന്നും സിനിമയിൽ ബോൾഡായ കഥാപാത്രം ചെയ്യാനായതിൽ വളരെയധികം സന്തോഷമുണ്ടെന്നും ദിവ്യ പറയുന്നു.

‘നല്ല സിനിമകളുടെ ഭാഗമായാലേ പ്രേക്ഷക മനസിൽ എല്ലാ കാലത്തും ഇടമുണ്ടാകൂ. നീണ്ട കാത്തിരിപ്പിന് ശേഷം ബോൾഡായ ഏറെ പ്രാധാന്യമുള്ള ‌റോൾ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവും അതിലേറെ അഭിമാനമുണ്ട്. അഭിനയം എനിക്ക് ജീവിതമാണ്. കുശലാന്വേഷണം പോലും നടത്താത്തവർ മുതൽ‌ എന്നും കൂടെ നിൽക്കുന്നവർ‌ വരെ ഭീമന്റെ വഴി സിനിമയ്ക്ക് ശേഷം വിളിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്യുന്നു.’- ദിവ്യ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button