വേൾഡ് ട്രെന്‍ഡിംഗിൽ ‘മിന്നല്‍ മുരളി’ മൂന്നാം സ്ഥാനത്ത്, 30 രാജ്യങ്ങളില്‍ ടോപ്പ് ടെന്‍ ലിസ്റ്റിൽ

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി ലോകം മുഴുവന്‍ തരംഗമായി. ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിൽ ലോകമാകെയുള്ള ട്രെന്‍ഡിംഗിലാണ് മിന്നല്‍ മുരളി മൂന്നാം സ്ഥാനത്തെത്തിയത്. 30 രാജ്യങ്ങളില്‍ ടോപ്പ് ടെന്‍ ലിസ്റ്റിലുമുണ്ട്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അര്‍ജന്റീന, ബഹമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോന്‍ഡൂറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനാഡ് ആന്‍ഡ് ടൊബാന്‍ഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് മിന്നല്‍ മുരളി ടോപ്പ് ടെന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 24 നാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തത്. നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയതോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.

Share
Leave a Comment