മഞ്ജു വാര്യരുടെ അമ്മയായ ഗിരിജ വാര്യരും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അമ്മയെക്കുറിച്ച് നിരവധി അഭിമുഖങ്ങളില്‍ മഞ്ജു വാചാലയായിട്ടുണ്ട്. നൃത്തം പഠിക്കാന്‍ പരിമിതികളുണ്ടായിട്ടും കൂടെ നിന്നത് അമ്മയാണെന്നും, ജീവിതത്തില്‍ പുതിയത് എന്തെങ്കിലും തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് അമ്മ തന്നെ എപ്പോഴും അത്ഭുതപ്പെടാറുണ്ട് എന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായി മഞ്ജു വാര്യര്‍ വിശേഷിപ്പിക്കുന്നത് അമ്മയെയാണ്. അമ്മയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മഞ്ജു . സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ് വൈറലായി മാറിയത്.
തന്റെ ജീവിതത്തിലെ സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യര്‍ അമ്മയെ വിശേഷിപ്പിക്കുന്നത്. ‘എന്റെ സൂപ്പര്‍സ്റ്റാറിന്റെ ദിനമാണ്, ഹാപ്പി ബര്‍ത്ത് ഡേ അമ്മ’-എന്നായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. അമ്മയെ ടാഗ് ചെയ്തായിരുന്നു മഞ്ജു കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തത്. നവ്യ നായര്‍, ടൊവിനോ തോമസ്, മിഥുന്‍ രമേഷ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.
Post Your Comments