Latest NewsNEWSSocial Media

സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കയറി തീ അണച്ച അഗ്നിശമനസേനയ്ക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാർ

സുരക്ഷാ കവചങ്ങൾ പോലുമില്ലാതെ ഒരു പ്രദേശത്തെ ജനങ്ങളെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച അഗ്നിശമന സേനാംഗങ്ങൾക്ക് അഭിനന്ദനവുമായി നടൻ കൃഷ്ണകുമാർ. ജനവാസ മേഖലയായ തിരുവനന്തപുരം പി.ആര്‍.എസ് ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വൻ തീപിടുത്തത്തിലാണ് വേണ്ട സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ ഒരു ചങ്കൂറ്റത്തിന്റെ പുറത്ത് മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കയറി അഗ്നിശമനസേന തീ അണച്ചത്. അഗ്നിശമനസേന ജീവനക്കാരോട് തനിക്ക് എന്തെന്നില്ലാത്ത സ്‌നേഹവും ബഹുമാനവും തോന്നിയെന്നാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ :

‘നമ്മളെ 24 മണിക്കൂറും സംരക്ഷിക്കുന്ന ഒരു വിഭാഗം ജനം ഉണ്ട് നമ്മുടെ സമൂഹത്തില്‍.. അതില്‍ പട്ടാളക്കാരുണ്ട്, പോലീസ് ഉണ്ട്, ഡോക്ടര്‍മാരുണ്ട്.. അങ്ങിനെ പലരും… ഇന്ന് തിരുവനന്തപുരം നെടുങ്ങാട് വാര്‍ഡില്‍ PRS ഹോസ്പിറ്റലിനു സമീപം ബണ്ടു റോഡില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഒരു കടക്കു തീപിടിച്ചു. ഇത്തരം കടകളില്‍ എന്തൊക്കെ ഉണ്ട് എന്ന് പലപ്പോഴും കട നടത്തുന്നവര്‍ക്ക് പോലും അറിയില്ല.

അവിടെ നിന്ന് ഉയര്‍ന്ന പുകയുടെ നിറവും, ആ പ്രദേശത്തു പടര്‍ന്ന സഹിക്കാന്‍ പറ്റാത്ത ഒരു മണവും, ഇടയ്ക്കിടെ എന്തൊക്കയോ പൊട്ടിത്തെറിക്കുന്നതുമൊക്കെ കാണുകയും, ചെയ്തപ്പോള്‍ ഒരു കൂട്ടരേ പറ്റി ഓര്‍ത്തു പോയി.. അഗ്നിശമനസേന ജീവനക്കാര്‍.. Firemen.. വേണ്ട സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ ഒരു ചങ്കൂറ്റത്തിന്റെ പുറത്ത് മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കയറി തീ അണയ്ക്കുന്നു .. ഇതിനിടയില്‍ ചെറുതും വലുതുമായി പരിക്കേല്‍ക്കുന്നവരുണ്ട്, മരണം സംഭവിച്ചവരുണ്ട്.

ഇന്ന് തീപിടിച്ച സ്ഥലത്തു നിന്നപ്പോള്‍ എനിക്കീ സഹോദരങ്ങളോട് എന്തെന്നില്ലാത്ത സ്‌നേഹവും ബഹുമാനവും തോന്നി.. അവര്‍ അവരുടെ ജോലി മനോഹരമായി നിര്‍വഹിച്ച്‌ ആരുടേയും അഭിനന്ദനങ്ങള്‍ വാങ്ങാന്‍ കാത്തുനില്‍ക്കാതെ മടങ്ങി പോകുന്നത് കണ്ടപ്പോള്‍ ഇന്നത്തെ fb post അവര്‍ക്കായി എഴുത്തണമെന്ന് തോന്നി… നന്ദി. അഭിനന്ദനങ്ങള്‍’ – കൃഷ്ണകുമാര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button