InterviewsLatest NewsNEWS

ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ളവരെയും ബാധിക്കുമ്പോളാണ് വിഷമം: കൈലാഷ്

ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘മിഷൻ സി’. അപ്പാനി ശരത്തും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഋഷി, കൈലാഷ്, മേജര്‍രവി, ബാലാജി ശര്‍മ്മ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

മിഷന്‍ സി എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എത്തിയതോടെ ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ട താരമാണ് കൈലാഷ്. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍, മേജര്‍ രവി എന്നിവരടക്കമുള്ള സിനിമാ താരങ്ങള്‍ കൈലാഷിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ള മറ്റ് അംഗങ്ങളേയും ഇത് ബാധിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട് എന്നാണ് കൈലാഷ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കൈലാഷിന്റെ വാക്കുകൾ :

‘മിഷന്‍ സി സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വന്ന ട്രോളുകളെല്ലാം കണ്ടിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍ അയച്ച് തന്നപ്പോള്‍ ഞാൻ ചോദിച്ചിരുന്നു ഇത് വേണോ എന്ന്. അന്ന് അവര് പറഞ്ഞു കുഴപ്പമില്ലെന്ന്. പിന്നെ എനിക്കും അവരോട് പറയുന്നതിനും പരിധിയുണ്ടല്ലോ.

ആ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം ഞാൻ റെയ്ഞ്ചില്ലാത്ത സ്ഥലത്തായിരുന്നു. അതുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും ട്രോളുകളും ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് നോക്കിയപ്പോള്‍ ഫെയ്‌സ്ബുക്ക് പോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ട്രോളുകള്‍ ബാധിക്കില്ല. കാരണം കുറേ നാളുകളായി ഞാൻ ഇതില്‍ ജീവിച്ച് വരുന്നതാണ്. പക്ഷെ എന്റെ മകളും മറ്റ് കുടുംബാംഗങ്ങളും ഇതൊക്കെ കാണുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് വേദനിപ്പിക്കാറുണ്ട്. അന്ന് ട്രോളുകള്‍ വന്ന് കളിയാക്കലുകള്‍ കൂടിയപ്പോള്‍ സിനിമാ മേഖലയിലെ നിരവധി പേര്‍ എന്നെ പിന്തുണച്ചപ്പോഴാണ് എനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടായത്’.

shortlink

Related Articles

Post Your Comments


Back to top button