Latest NewsNEWSSocial Media

‘ഒമിക്രോണിന്റെ പേരിൽ ലോക്ക് ഡൗണ്‍ ആണെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും തവണ തെറ്റാതെ അടച്ചു തരണം ‘: ഹരീഷ് പേരടി

ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ കടന്നേക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമാകും. എന്നാല്‍ ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട നടപടിയാണെന്നും ഒമൈക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ് :

‘ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കു മുഴുവന്‍ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണ്. ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കും. എല്ലാ ഭരണകൂടങ്ങള്‍ക്കും ഭരിക്കാന്‍ സുഖം ജനങ്ങളെ പൂട്ടിയിടുന്നതാണ്.

ഇ എം ഐ അടക്കാനുള്ള സാധരണ മനുഷ്യര്‍ക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റു. അതുകൊണ്ട് 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക. വൈറസിനെ ശാസ്ത്രീയമായി നേരിടുക. ഒമിക്രോണ്‍ മോക്രോണ്‍ ആവും മൊക്രോണ്‍ ക്രോണ്‍ ആവും അവസാനം ക്രോണ്‍ വെറും ണര്‍ര്‍ ആയി നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടാന്‍ തുടങ്ങും.

ഈ അവസ്ഥകളെ നേരിടാന്‍ പുതിയ ആയുധങ്ങള്‍, പുതിയ വാക്‌സിനുകള്‍ തരിക. സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാന്‍ ജനം തയ്യാറാണ്. അടച്ചുപുട്ടിയിരിക്കാന്‍ ഞങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ല. ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ, ഞങ്ങളുടെ ഇ എം ഐയും നിങ്ങള്‍ തവണ തെറ്റാതെ അടച്ചു തീര്‍ക്കണം. ഞങ്ങള്‍ക്ക് ജീവിക്കണം. ജനം ബാക്കിയായാല്‍ മാത്രമേ വോട്ടു കുത്താന്‍ ആളുണ്ടാവു എന്ന് മാത്രം ഓര്‍മ്മിക്കുക’.

 

shortlink

Related Articles

Post Your Comments


Back to top button