എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം. പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എൻ.കെ. ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി 5-ന് ജനിച്ച ജഗതി ശ്രീകുമാർ മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. അപകടത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായ അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്.
‘ഞങ്ങളുടെ അഭിമാനം, ഇതിഹാസ നടന്‍ ജഗതിശ്രീകുമാര്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു’- എന്നാണ് അജുവര്‍ഗീസ് കുറിച്ചത്.
2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തില്‍ അമ്പിളിചേട്ടനൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ നടന്‍ ഗണപതി പങ്കുവെക്കുന്നു. ‘ജന്മദിനാശംസകള്‍ അമ്പിളി ചേട്ടാ.ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടത് എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു ഓര്‍മ്മയാണ്, വളരെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു’ – ഗണപതി കുറിച്ചു.
‘ജന്മദിനാശംസകള്‍ ജഗതിച്ചേട്ടാ. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ. ആ നടനവൈഭവം സ്‌ക്രീനില്‍ കാണാന്‍ ഉടനെ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’- ഒടിയന്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.
Post Your Comments