റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രി നേടി റോഷന് ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ട്’. ഫൈനല്‍ സെലക്ഷന് മുമ്പ് ചിത്രം കണ്ട ജൂറി റോഷന് ആന്‍ഡ്രൂസിന്റെ സംവിധാന മികവിനെയും ദുല്‍ഖറിന്റെ അഭിനയപാടവത്തെയും അഭിനന്ദിക്കുകയും ചെയ്തു. ജനുവരി 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
അരവിന്ദ് കരുണാകരന് എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക. മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രവും, മുംബൈ പൊലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവിയും ആണ് സല്യൂട്ട്.
Post Your Comments