സംവിധായകൻ ബേസിലിന്റെ മൂന്ന് സിനിമകളിലും അജു വര്‍ഗീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ബേസിലിന്റെ ഏറ്റവും പുതിയ ചിത്രം മിന്നൽ മുരളിയിൽ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അജു വര്‍ഗീസിന് ലഭിച്ചത്. അജുവിന്റെ കോമഡികള്‍ കേട്ട് ചിരിക്കാന്‍ നോക്കിയിരുന്ന പ്രേക്ഷകരെ ടൊവിനോയുടെ കഥാപാത്രത്തിന്റെ അളിയനായെത്തിയ വില്ലന്‍ ഷേഡിലുള്ള കഥാപാത്രം അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ഇപ്പോൾ ബേസിലിന്റെ മൂന്നു ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചത് ഒരു സംവിധായകന്‍ എന്ന നിലയില്‍ മികവ് തെളിയിച്ചതു കൊണ്ടാണെന്നും, ബേസിലിനെ വിലയിരുത്താന്‍ താന്‍ ആളല്ലെന്നും അദ്ദേഹം മികച്ച ക്രാഫ്റ്റ്മാനാണെന്നും പറയുകയാണ് അജു വര്‍ഗീസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിൽ.
അജുവിന്റെ വാക്കുകൾ :
‘സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് തോന്നിയിരുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ പ്രയത്നമാണ് ഇതയും വലിയ വിജയമാക്കി തീര്‍ത്തത്. സംവിധായകന്‍ എന്ന നിലയില്‍ ബേസിലിനെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ആരാധകനാണ് ഞാന്‍. ബേസില്‍ ചെയ്ത മൂന്ന് ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം മികവ് തെളിയിച്ചതുകൊണ്ടാണ്.
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ എന്നിവരുടെ നിശ്ചയദാര്‍ഢ്യവും ക്ഷമയും, മറ്റെല്ലാ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നഫലവുമായാണ് ഈ വിജയം ലഭിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആഗോളതലത്തില്‍ ചര്‍ച്ചയാക്കാന്‍ കഴിയുന്ന നല്ല സിനിമകള്‍ ഇനിയും വരട്ടെ’.
Post Your Comments