അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന രാജമൗലി ചിത്രമാണ് ആര്‍ആര്‍ആര്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ പുറമെ അജയ് ദേവ്ഗണ്, ആലിയ ഭട്ട് തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ സിനിമയ്ക്കെതിരെ ഒരിടയ്ക്ക് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്. സിനിമ ചെയ്യുമ്പോള്‍ തന്റെ ആരാധകരുടെ തൃപ്തിയാണ് നോക്കുന്നതെന്നും മതഭ്രാന്തന്മാരെ താന്‍ കണക്കിലെടുക്കാറില്ലെന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
‘ഒരു സിനിമ ചെയ്യുമ്പോള്‍ എന്റെ സിനിമാപ്രേമികളുടെ ഇഷ്ടങ്ങളെ കുറിച്ച് ചിന്തിക്കും. എല്ലാത്തരം പ്രേക്ഷകരും തൃപ്തിപ്പെടുന്ന കഥകള്‍ ചെയ്യാനാണ് താല്പര്യം. ആര്‍ആര്‍ആറിലേക്ക് എത്തിയപ്പോള്‍ സിനിമാ ആസ്വാദകരെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. സിനിമയിലെ ചില കാര്യങ്ങള്‍ മാത്രം വിലയിരുത്തുന്ന മതഭ്രാന്തന്മാരെ കുറിച്ച് ചിന്തിക്കാറില്ല.
രാം ചരണും ജൂനിയര്‍ എന്‍ടിആറും തെലുങ്കില്‍ വലിയ ഫാന്‍ ബേസുള്ള താരങ്ങളാണ്. എന്നാല്‍ അവരുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ സീനുകള്‍ വിഭജിക്കുക പോലുള്ളവ ചെയ്തിട്ടില്ല കാരണം സിനിമ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും അവരവരുടേതായ ശൈലിയില്‍ രണ്ട് പേരും മനഹോരമായി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്ന്.
രാം ചരണും ജൂനിയര്‍ എന്‍ടിആറും വെറും താരങ്ങള്‍ മാത്രമല്ല അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. അതുകൊണ്ട് തന്നെ സിനിമ ചെയ്യുന്നത് കൂടുതല്‍ എളുപ്പമായിരുന്നു. അച്ഛന് ആഴ്ചയില്‍ ഒരു കഥയെങ്കിലും സിനിമ ചെയ്യുന്നതിന് വേണ്ടി എന്നോട് പറയാറുണ്ട്. അവയെല്ലാം ഞാന്‍ കേള്‍ക്കാറുണ്ട്. പക്ഷെ അതില്‍ എനിക്ക് കൊള്ളാം എന്ന് തോന്നുന്നവ മാത്രമെ സിനിമക്കായി എടുക്കാറുള്ളൂ’- രാജമൗലി വ്യക്തമാക്കി.
Post Your Comments