വിക്കി കൗശലും സാറ അലിഖാനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ചിത്രങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ തന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ അനധികൃതമായി ഉപയോഗിച്ചു എന്ന് ആരോപിച്ച് ജയ് സിംഗ് യാദവ് എന്നയാള്‍ ഇന്‍ഡോര്‍ പൊലീസില്‍ പാരതി നല്‍കിയിരുന്നു.
വിക്കി കൗശലും സഹതാരമായ സാറ അലി ഖാനും ബൈക്കില്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പരാതി എത്തിയത്. എന്നാലിപ്പോൾ ഈ പരാതിയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൊലീസ്.
‘ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിലുള്ളത് ‘ഒന്ന്’ എന്ന അക്കമാണ്. പരാതിക്കാരന് അവകാശപ്പെട്ടതു പോലെ നാല് അല്ല. നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായത്. വിക്കി കൗശല്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ നമ്പര്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണ്’- ബങ്കന്‍ഗാം സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര സോണി പറഞ്ഞു.
Post Your Comments