താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞ് നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ ജോലിയില്‍ സജീവമായി തുടരാനാണ് താത്പര്യമെന്ന് ടൈംസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ചോരന്‍ എന്ന മലയാള സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള യാത്രകളിലാണ് താരം ഇപ്പോള്‍.
സഞ്ജനയുടെ വാക്കുകൾ :
‘വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞാണ് എന്ന ഒരു തോന്നല്‍ എനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹം. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയില്‍ മൂന്ന് നാല് ദിവസം ഞാൻ ജോലി ചെയ്യാറുണ്ട്.
എന്റെ അച്ഛനും അമ്മയും ടിപ്പിക്കല്‍ ഇന്ത്യന്‍ പാരന്റ്സ് ആണ്. വിവാഹശേഷം എപ്പോഴാണ് ഒരു കുഞ്ഞ് എന്ന് അവര്‍ അടിക്കടി ചോദിക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് 34 വയസ്സ് ആയി. മാതൃത്വം അനുഭവിക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന് തോന്നി. കോവിഡ് സമയത്ത് ജോലികളും മന്ദഗതിയില്‍ ആയപ്പോള്‍, ഇതാണ് സമയം എന്ന് ഞാനും ഭര്‍ത്താവും തീരുമാനിക്കുകയായിരുന്നു.
സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അളക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ ശരീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ഞാൻ’.
Post Your Comments