InterviewsLatest NewsNEWS

ചുരുളി കാരണം രക്ഷപ്പെട്ടത് ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ : ജാഫര്‍ ഇടുക്കി

‘ചുരുളി’ കാരണം ഹെഡ് സെറ്റ് കമ്പനിക്കാര്‍ക്ക് വൻ ലാഭമുണ്ടായെന്നും ആ സിനിമ കാരണം അവർ രക്ഷപ്പെട്ടെന്നും ജാഫർ ഇടുക്കി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്ത ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെറിവിളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. ഇപ്പോൾ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അറിവില്‍ ഇരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായെന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും ജാഫര്‍ പറഞ്ഞത്.

ജാഫറിന്റെ വാക്കുകൾ:

‘എന്റെ അറിവില്‍ ഒരു പത്തിരുപത്തിയഞ്ച് കോടി ഹെഡ്സെറ്റ് ചെലവായിട്ടുണ്ട്. ഒരു വീട്ടില്‍ അച്ഛന്‍ അമ്മ മകന്‍ മകള്‍ കല്യാണം കഴിച്ച് വിട്ട പെണ്‍കുട്ടി, ഇത്രയും പേര്‍ ഉണ്ടെന്ന് വിചാരിക്ക്. ഇവര്‍ ഒരു ഹെഡ്സെറ്റല്ല ഉപയോഗിക്കുന്നത്. അഞ്ച് ഹെഡ്സെറ്റാണ് ഉപയോഗിക്കുന്നത്. അച്ഛനും അമ്മേം ചിലപ്പോള്‍ ഒരു ഹെഡ്സെറ്റ് വെച്ച് ഒന്നിച്ചിരുന്ന് കാണുമായിരിക്കും. കല്ല്യാണം കഴിച്ച് മകളും ഭര്‍ത്താവും ഒന്നിച്ച് കാണും.

പക്ഷേ, കല്യാണം കഴിക്കാത്ത മകന്‍ വന്ന് ഹെഡ്സെറ്റ് ചോദിച്ചാല്‍ അച്ഛന്‍ കൊടുക്കില്ല. നിനക്ക് മറ്റേ പടം കാണാനല്ലേ എന്ന് ചോദിക്കും. അപ്പോള്‍ എല്ലാരും ഹെഡ്സെറ്റ് മേടിക്കും. ഹെഡ്സെറ്റ് കമ്പനിക്കാര്‍ ഭയങ്കരമായി വിജയിച്ചു. അവരോടും വിമര്‍ശിക്കുന്നവരോടുമെല്ലാം നന്ദി. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ പഠിച്ചിട്ട് വിമര്‍ശിക്കണം’.

shortlink

Related Articles

Post Your Comments


Back to top button