ലുധിയാന : രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍. ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും അടച്ചിടാന്‍ ഔദ്യോഗിക ഉത്തരവ് നല്‍കി.
ജനുവരി 2 മുതല്‍ 12 വരെയാണ് തീയറ്ററുകൾ തീയറ്ററുകൾ അടച്ചിടുന്നത്. മുമ്പ്, കോവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Read Also : മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്ന ചിത്രം ‘രണ്ട്’ തിയേറ്ററിലേക്ക്, റിലീസ് ജനുവരി ഏഴിന്
അതേസമയം ഡല്‍ഹിയിലെ തിയേറ്ററുകളുടെ അടച്ചുപൂട്ടല്‍ സിനിമ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ പൂട്ടിയ കാരണം പ്രദര്‍ശനത്തിനെത്താനിരുന്ന രണ്ട് പ്രധാന സിനിമകള്‍ മാറ്റിവെച്ചിരുന്നു. അതിലൊന്ന് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ആക്ഷന്‍ ചിത്രമായ ‘ആര്‍ ആര്‍ ആര്‍’ ആണ്.
Post Your Comments