അടുത്തിടെ പുറത്തിറങ്ങിയ നാദിര്‍ഷ-ദിലീപ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്’. മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ നടൻ സന്തോഷ് പണ്ഡിറ്റുമായി താരതമ്യപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ‘സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ പോലെ നിലവാരമില്ലാത്തത്’ എന്ന തരത്തിലായിരുന്നു വാര്‍ത്ത.
ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ സിനിമകള്‍ പോലെ നിലവാരമില്ലാത്തത് എന്ന് കൊടുത്ത വാര്‍ത്തയ്ക്ക് മറുപടിയാണ് പണ്ഡിറ്റ് കമന്റിലൂടെ നല്‍കിയിരിക്കുന്നത്. വാര്‍ത്ത നല്കിയ ചാനലിന് എതിരെയാണ് താരത്തിന്റെ കമന്റ്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കമന്റ്:
ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാന്‍ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്? ഏതെങ്കിലും മഞ്ഞ പത്രം മോശമാണെന്നു പറയുവാന്‍ ‘മറുനാടന്‍ മലയാളി’യുടെ നിലവാരമാണെന്ന് അതിനു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിഷമമാകില്ലേ ബ്രദര്‍..
ഏതെങ്കിലും വാര്‍ത്താ അവതാരകന് തറയാണെന്നു സ്ഥാപിക്കുവാന്‍ അങ്ങേര്‍ക്കും സാജന് സക്കറിയയുടെ നിലവാരം ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിഷമം ആകില്ലേ? റേറ്റിംഗ് കിട്ടുവാന്‍ തീരെ നിലവാരം താഴ്ന്നു വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക. എന്തിനും ഒരു മര്യാദ ഒക്കെ ഇല്ലേ ബ്രദര്‍?
To give respect
To take respet
Post Your Comments