തിരുവനന്തപുരം : ചിത്രഞ്ജലി സ്റ്റുഡിയോയില്‍ നടന്ന പള്ളിമണി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ കൈലാഷിന് പരിക്കേറ്റു. സിനിമയിലെ മര്‍മ്മപ്രധാനമായ ഭാഗമായ ഫയറ്റ് ചിത്രീകരണത്തിനിടയില്‍ ഡ്യൂപില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത്.
തുടർന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. അതേസമയം രണ്ടു ദിവസത്തിനുള്ളില്‍ കൈലാഷ് സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Read Also : ‘ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരവും അത്തരമൊരു സീൻ ചെയ്യാനിടയില്ല’: മമ്മൂട്ടിയെ കുറിച്ച് സന്ദീപ് ദാസ്
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്വേതാ മേനോനാണ്. ഇവരെ കൂടതെ ഒരിടവേളയ്ക്ക് ശേഷം നിത്യ ദാസ് നായികയായെത്തുന്ന ചിത്രം കൂടെയാണ് പള്ളിമണി. ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴയാണ്.
Post Your Comments