പത്മരാജൻ പുരസ്കാരം ഡോ.സുവിദ് വിൽസൺന് സമ്മാനിച്ചു

സംസ്ഥാന മദ്യ വർജ്ജന സമിതി സംഘടിപ്പിച്ച ചടങ്ങിൽ പത്മരാജൻ പുരസ്‌കാരം നൽകി ലോക റെക്കോർഡിന്റെ നിറവിൽ നിൽക്കുന്ന കുട്ടി ദൈവം എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ സുവിദ് വിൽ‌സൺനെ അനുമോദിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വൈ.ഷിബു പ്രശസ്തി പത്രം നൽകി. കവിയും ഗാന രചയിതാവുമായ കാര്യാവട്ടം ശ്രീകണ്ഠൻ നായർ പൊന്നാടയണിയിച്ചു ആദരിച്ചു.

സമിതിയുടെ ഏഴാം സംസ്ഥാന സമ്മേളന വേദിയായ തൈക്കാട് ശാന്തിഭവനിൽ ആയിരുന്നു പുരസ്കാരം വിതരണം നടന്നത്. സമിതി സംസ്ഥാന പ്രസിഡന്റ് എം റസീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സിനിമ താരം പ്രേകുമാർ മുഖ്യാതിഥി ആയി. കവി കുന്നത്തൂർ ജയപ്രകാശ്, റോബർട്ട്‌ സാം, അനിൽ ഗുരുവയുരപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറി റസാൽ ശബർമതി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാജി നന്ദിയും അർപ്പിച്ചു.

Share
Leave a Comment