മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് നിഖില വിമല്‍. മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറി. മധുരം ആണ് നിഖിലയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ, തന്റെ അച്ഛന്റെ വേർപാടിന്റെ കുറിച്ചും, ആരാധകരുടെ സെൽഫി പ്രേമത്തെ കുറിച്ചും തുറന്നു പറയുകയാണ് നിഖില.
‘ഞാന്‍ പെട്ടന്ന് ദേഷ്യം വരുന്ന ഒരാളാണ്. ആരാധകര്‍ പുറകെ കൂടുന്നതൊന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. ജെനുവിനായുള്ള മെസേജാണെന്ന് തോന്നിയാല്‍ മാത്രമെ ഞാന്‍ സോഷ്യല്‍മീഡിയ മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളൂ. പിന്നെ ചിലത് കാണുമ്പോള്‍ ബ്ലോക്ക് ചെയ്യാറുണ്ട്. വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍വെച്ച് സെല്‍ഫി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ പാടാണ്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് കുറെ ടൈം അവിടെ ചെലവഴിക്കേണ്ടി വരും. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും’, നിഖില പറയുന്നു.
Also Read:‘അല്ലി’യിൽ നായകനായി സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട്
‘കൊവിഡായിരുന്നു അച്ഛന്. വീട്ടുലുള്ളവര്‍ക്കും അച്ഛന്റെ മരണ സമയത്ത് കൊവിഡായിരുന്നു. ഐസുലേഷനിലായിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി. അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മധുരം ഷൂട്ടിങ് ആരംഭിച്ചു. അവിടെ ചെന്ന് ആ സെറ്റിലെ ജോലികളില്‍ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്. മധുരം സിനിമ അപ്പോഴുള്ള അവസ്ഥയില്‍ നിന്ന് എന്നില്‍ വലിയ മാറ്റം വരുത്തി. അങ്ങനെ നോക്കുമ്പോള്‍ മധുരം സിനിമ എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്’, നിഖില പറഞ്ഞു.
2020 ഡിസംബറിലാണ് നിഖിലയുടെ അച്ഛന്‍ മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കൊവിഡ് ബാധയെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
Post Your Comments