InterviewsLatest NewsNEWS

‘മുന്‍പും ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നെങ്കിലും ഇഷ്ടവും അടുപ്പവും തോന്നിയത് ആ ലൊക്കേഷനില്‍ വച്ചാണ്’: ശ്രീക്കുട്ടി

നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ശ്രീക്കുട്ടി. കൃഷ്ണകൃപാസാഗരം എന്ന സീരിയലിൽ കണ്ണന്റെ രാധയായി എത്തിയപ്പോൾ മുതൽ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയിരുന്നു. മലയാളികളുടെ ഇടയില്‍ ഏറെ ചര്‍ച്ചയായ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീക്കുട്ടിയായിരുന്നു. എന്നാല്‍ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിൽക്കുന്ന താരം ഭര്‍ത്താവ് മനോജിന്റെയും മകള്‍ വേദയുടെയും ഒപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്.

ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചുമെല്ലാം പറയുകയാണ് ശ്രീക്കുട്ടി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.

ശ്രീക്കുട്ടിയുടെ വാക്കുകൾ:

‘ഏറ്റവും ജനപ്രീതി നേടി എടുക്കുന്നത് ഓട്ടോഗ്രാഫ് സീരിയലിലൂടെയാണ്. ഈ സീരിയല്‍ തന്നെ പ്രണയത്തിനും വിവാഹത്തിനുമൊക്കെയുള്ള വഴിയൊരുക്കി തന്നന്നത്. ഓട്ടോഗ്രാഫിന്റെ ലൊക്കേഷനില്‍ നിന്നാണ് വിവാഹജീവിതത്തിലേക്ക് എത്തുന്നതിന്റെ തുടക്കം. ഭര്‍ത്താവ് മനോജ് സീരിയല്‍ ക്യാമറമാന്‍ ആയിരുന്നു. അതിന് മുന്‍പും ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നെങ്കിലും അന്ന് തോന്നാത്ത ഇഷ്ടവും അടുപ്പവും തോന്നിയത് ഓട്ടോഗ്രാഫിന്റെ ചിത്രീകരണത്തിലാണ്.

ലൊക്കേഷനില്‍ എല്ലാവരും വെറുതെ തമാശയ്ക്ക് പറഞ്ഞ്, കളിയാക്കി തുടങ്ങിയതാണ്. പിന്നീട് അത് സീരിയസ് പ്രണയം ആവുകയായിരുന്നു. അതേ സമയം പ്രണയം ആയിരുന്നോ എന്ന് ചോദിച്ചാല്‍ രണ്ട് പേരും പരസ്പരം അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ ആദ്യം സീരിയസ് ആയി ബന്ധത്തെ കുറിച്ച് ചിന്തിച്ചത് ഞാനാണ്. വിവാഹം എന്നത് എന്റെ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ നേരത്തെ ആയി പോയോ എന്ന് തോന്നിയിട്ടില്ല. എന്നാല്‍ കുറച്ച മെച്യുരിറ്റി വന്നതിന് ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് പലപ്പോഴും എനിക്ക് തോന്നുന്നണ്ട്. എന്റെ കാര്യത്തില്‍ സ്വയം എടുത്ത തീരുമാനം ആയതു കൊണ്ട് അത്ര പ്രശ്നം ഒന്നുമില്ല. ഇപ്പോള്‍ ഭര്‍ത്താവിന്റെയും മകളുടെയും കൂടെയാണ് താമസിക്കുന്നത്. ഞങ്ങളുടെ എല്ലാ കാര്യത്തിനും പിന്തുണയുമായി കുടുംബം കൂടെ തന്നെയുണ്ട്. ഞങ്ങള്‍ ഹാപ്പി ആയി ജീവിതം ആഘോഷിക്കുകയാണ്. മകള്‍ വേദ മനോജ്, മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്.’

shortlink

Post Your Comments


Back to top button