Latest NewsNEWSSocial Media

‘പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമല്ല, സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും പരിശ്രമിച്ചാൽ സാധ്യമാകും’: സയേഷ

അഞ്ചുമാസം മുമ്പാണ് താരദമ്പതികളായ സയേഷയ്ക്കും ആര്യക്കും ഒരു കുഞ്ഞു പിറന്നത്. പ്രസവശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് പോയെങ്കിലും ഫിറ്റ്നസിന്റെ ലോകത്തേക്ക് എത്തിയതിനെക്കുറിച്ചാണ് താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസവത്തിനു ശേഷം വണ്ണം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലികേറാമലയാണ്. അതിനു മുമ്പുവരെ ഫിറ്റ്നസ് ഒക്കെ കാത്തുസൂക്ഷിച്ചവർ പൊടുന്നനെ അതിൽ നിന്നൊക്കെ മാറിപ്പോയെന്നു വരാം. അത്തരക്കാർക്ക് പ്രചോദനം നൽകുന്ന ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സയേഷ.

‘പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. എന്നിരുന്നാലും ഒരാൾ സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും പരിശ്രമിച്ചാൽ സാധ്യമാകും. അധിക ഭാരം കുറയ്ക്കുക എന്നത് അനിവാര്യമാണ്. അതേസമയം തന്നെ ഓരോ സ്ത്രീയും അവരുടേതായ രീതിയിൽ സുന്ദരികളാണ് എന്നതാണ് സത്യം. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്… കാരണം ഇത് ആന്തരിക അവയവങ്ങളുടെ കൊഴുപ്പിൽ നിന്ന് നമ്മുടെ അവയവങ്ങളെ മോചിപ്പിക്കുന്നു. ആരോഗ്യമുള്ളവരായിരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സമയമെടുക്കും. വെറുമൊരു സെലിബ്രിറ്റിയെ കണ്ട് നിങ്ങൾ അവരെ പിന്തുടർന്ന് വ്യായാമവും ഡയറ്റും പോലുള്ളവ ചെയ്യരുത്. ഓരോ വ്യക്തിക്കും വ്യത്യസ്ത ശരീരവും ആരോഗ്യവും ആണെന്ന് മനസിലാക്കണം. ഫിറ്റ്നസ് എന്റെ ജീവിതശൈലി ആയതിനാൽ അത് ചെയ്യുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം ലഭിക്കാറുണ്ട്’- ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സയേഷ കുറിച്ചു.

 

shortlink

Post Your Comments


Back to top button