InterviewsLatest NewsNEWS

സീക്വന്‍സുകള്‍ ചിത്രീകരിക്കാൻ ഒരു രാത്രി ചെലവ് 75 ലക്ഷം രൂപ, ആ സമയത്തില്‍ മാറ്റം വന്നാല്‍ ഞാൻ അസ്വസ്ഥനാകും: രാജമൗലി

എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഇതിനിടയിൽ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി വച്ചിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ചെലവാക്കിയ തുകയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്. ഓരോ ദിവസവും 75 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത് എന്ന് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിൽ രാജമൗലി പറഞ്ഞു.

‘വലിയ സീക്വന്‍സുകള്‍ ചിത്രീകരിക്കുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെങ്കില്‍… ഉദാഹരണത്തിന്, ഞങ്ങള്‍ 65 രാത്രികളിലായാണ് ആര്‍ആര്‍ആറിന്റെ ഇന്റര്‍വെല്‍ സീക്വന്‍സ് ഷൂട്ട് ചെയ്തത്, കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു.

ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഞാന്‍ ശരിക്കും പിരിമുറുക്കത്തില്‍ ആകുമായിരുന്നു. എനിക്ക് ശരിക്കും ദേഷ്യം വരും. ഞാന്‍ ശരിക്കും അസ്വസ്ഥനാകും. വളരെ ശാന്തനായ എന്റെ നിയന്ത്രണം അപ്പോള്‍ നഷ്ടമാകും’- സംവിധായകന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button