പൃഥ്വിരാജ് സംവിധായകനായി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു ലൂസിഫര്‍. 2019 – ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഈ മലയാള ത്രില്ലർ ചിത്രത്തിന് തിരക്കഥയെഴുതിയത് മുരളി ഗോപിയാണ്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ അധോലോകവും മയക്കുമരുന്ന് മാഫിയയുമെല്ലാം ചര്‍ച്ചാവിഷയങ്ങളായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. 200 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു.
ലൂസിഫറില്‍ പറഞ്ഞിരിക്കുന്നതെല്ലാം കെട്ടുകഥകളല്ലെന്നും താന്‍ നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണെന്നും പറയുകയാണ് ആരോഗ്യമിത്രം മാസികക്ക് നല്‍കിയ അഭിമുഖത്തിൽ മുരളി ഗോപി.
‘അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഞാന്‍ കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫറെന്ന സിനിമ. രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപ്പിക്ക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ് ലൂസിഫര്‍.
ലൂസിഫറിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ ഞാന്‍ തന്നെയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതിരിക്കണം’- അദ്ദേഹം പറഞ്ഞു.
Post Your Comments