
ബോളിവുഡ് താരം വിക്കി കൗശലിനെതിരെ പരാതിയുമായി ഇന്‍ഡോര്‍ സ്വദേശിയായ യാദവ്. തന്റെ നമ്പര്‍ പ്ലേറ്റ് അനധികൃതമായി ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ഇയാൾ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിക്കി കൗശലും സഹതാരമായ സാറ അലി ഖാനും ബൈക്കില്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഡോറില്‍ ഷൂട്ടിംഗ് നടക്കുന്ന പുതിയ സിനിമയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
‘സിനിമ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ എന്റേതാണ്. ഫിലിം യൂണിറ്റിന് ഇത് അറിയാമോ എന്നത് അറിയില്ല. പക്ഷേ ഇത് നിയമവിരുദ്ധമാണ്. അവര്‍ക്ക് നമ്പര്‍ പ്ലേറ്റ് അനുവാദമില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ല. ഇതു സംബന്ധിച്ച് സ്റ്റേഷനില്‍ ഒരു മൊമോറാണ്ടം നല്കി. അവര്‍ സംഭവത്തില്‍ നടപടി സ്വീകരിക്കണം’ – യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തുടർന്ന് തന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രങ്ങളും യാദവ് പങ്കുവെച്ചു.
അനധികൃതമായാണോ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതെന്ന് പരിശോധിക്കുമെന്നും തെളിഞ്ഞാല്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments