നെറ്റ്ഫ്ളിക്സിന്റെ ആഗോളതലത്തിലെ ടോപ് ട്രെന്‍ഡിങ് ലിസ്റ്റില്‍ വരെ ഇടം നേടിയ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് ഫെമിന ജോര്‍ജ്. സൂപ്പര്‍ പവറുകളൊന്നുമില്ലാതെ തന്നെ സൂപ്പർ ഹീറോയുടെയും നാട്ടുകാരുടെയും രക്ഷകയായി മാറിയ ഫെമിനയുടെ ബ്രൂസ്ലി ബിജിയെ പ്രേക്ഷകരും നെഞ്ചേറ്റിക്കഴിഞ്ഞു. മിന്നല്‍ മുരളി ഷൂട്ടിങ്ങിനെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും സിനിമാസ്വപ്നങ്ങളെ കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് ഫെമിന.
ഫെമിനയുടെ വാക്കുകൾ :
‘പടം ഇറങ്ങിയതിന് ശേഷം അത്യാവശ്യം ആളുകള്‍ തിരിച്ചറിയുന്നുണ്ട്. എല്ലാവര്ക്കും ആദ്യം കണക്ട് ആവുന്ന പേര് ബ്രൂസ്ലി എന്നാണ്. ഇന്ന് പുറത്ത് പോയപ്പോള്‍ ഒരുപാട് ആളുകള്‍ ‘ബ്രൂസ്ലി ബ്രൂസ്ലി’ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് തന്നെ സംശയമാണ് അവര്‍ ഉദ്ദേശിക്കുന്ന ആള് തന്നെയാണോ ഞാന്‍ എന്ന്.
ബ്രൂസ്ലി ബിജി എന്ന പേര് അധികം കേട്ടിട്ടില്ലാത്ത പേരാണല്ലോ. ബ്രൂസ്ലി ബിജിയെ പോലെ തന്നെ റിയല്‍ ലൈഫില്‍ ഫെമിന എന്ന പേരും വ്യത്യസ്തമാണ്. ഞാന്‍ പഠിച്ച സ്കൂള്‍ ആവട്ടെ കോളേജ് ആവട്ടെ മറ്റൊരു ഫെമിനയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഫെമിന എന്ന് വിളിച്ചാലും ബ്രൂസ്ലി എന്ന് വിളിച്ചാലും ഞാന്‍ ഹാപ്പി ആണ്. കാരണം ഏത് പേരില്‍ ആണെങ്കിലും ജനങ്ങള്‍ എന്നെ തിരിച്ചറിയുന്നു എന്നതാണ് പ്രധാനം.’
Post Your Comments