InterviewsLatest NewsNEWS

‘നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്’: മഞ്ജു വാര്യര്‍

നിരവധി ചിത്രങ്ങളിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. 1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്ത് പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍. ഇപ്പോഴും ചെറുപ്പമായിരിക്കുന്ന മഞ്ജുവിന്റെ സൗന്ദര്യത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ വാക്കുകൾ :

‘നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തില്‍ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേള്‍ക്കാന്‍ കാതോര്‍ക്കുകയും, അവരുടെ വേദന കേള്‍ക്കാന്‍ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക

വീട് ഇല്ലാത്ത ഒരാള്‍ക്ക് വീട് കൊടുക്കുമ്പോഴോ, അല്ലെങ്കില്‍ എന്തെങ്കിലും അസുഖത്താല്‍ വലയുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാന്‍ നമ്മളെ കൊണ്ട് സാധിക്കുമ്പോഴോ അവരുടെ മനസ്സിലെ പ്രാര്‍ത്ഥന നമ്മളിലേക്ക് എത്തുമ്പോള്‍. അല്ലെങ്കില്‍ അവരുടെ മുഖത്തെ ആത്മാര്‍ത്ഥമായ ചിരി കാണുമ്പൊള്‍ ആണ് എനിക്ക് ഏറ്റവും കൂടുതല്‍ ഞാന്‍ സുന്ദരിയാണ് എന്ന് തോന്നിയിട്ടുള്ളത്.

എനിക്ക് സുന്ദരി ആകാന്‍ വേണ്ടിയിട്ടായിരിക്കാം ചിലപ്പോള്‍ ഒരു പക്ഷേ എന്റെ മനസ്സിന് സന്തോഷം നല്‍കുന്ന, എന്റെ മനസ്സിന് സൗന്ദര്യം നല്‍കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാനും കഴിയുന്നത്. അപ്പോള്‍ അങ്ങനെ ആയിരിക്കാം എനിക്ക് പക്വത ഉണ്ടെന്നോ, അങ്ങനെയൊക്കെയുള്ള ധാരണ മറ്റുള്ളവരുടെ മനസ്സില്‍ ഉണ്ടാകുന്നത്.’

shortlink

Related Articles

Post Your Comments


Back to top button