മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയായ താരം സിനിമയില്‍ സജീവമായി നിന്ന സമയത്താണ് ഇടവേളയെടുത്ത് തന്റെ നൃത്തത്തിന്റെ ലോകത്തേക്ക് തിരിച്ചു പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങൾ ദിവസേന പങ്കുവയ്ക്കാറുണ്ട് . ഇപ്പോഴിതാ നെടുമുടി വേണുവിനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. തന്റെ അഭിനയജീവിതത്തിൽ മുപ്പത്തിയെട്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ‘മധുരം ശോഭനം’ എന്ന പരിപാടിക്കിടെയാണ് ശോഭന നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞത്.
‘അദ്ദേഹത്തെ പറ്റി വെറുതെ അങ്ങനെ പറയാന്‍ ആകില്ല. ഇടക്ക് ചേട്ടന്‍ ഇല്ലാന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തെ കുറിച്ചൊന്നും ഇടാത്തത് എന്ന്. പക്ഷെ ഞങ്ങള്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. അത് ജസ്റ്റ് ഇടുക സെലെബ്രെറ്റ് ചെയ്യുക, അത് ലോകം എല്ലാം സെലെബ്രെറ്റ് ചെയ്യുന്നു. പക്ഷേ എനിക്ക് അതിനെ കുറിച്ചു സംസാരിക്കാന്‍ അല്‍പ്പം സമയം വേണം.
എല്ലാവര്‍ക്കും അറിയാം അദ്ദേഹം നല്ലൊരു മൃദംഗിസ്റ്റ് ആണ് എന്ന്. അത് നല്ലൊരു കണക്ഷന്‍ ആയിരുന്നു ഞങ്ങള്‍ക്കിടയില്‍. നമ്മള്‍ പരസ്പരം വര്‍ക്ക് ചെയ്യുമ്പോള്‍ അവരുടെ മഹിമ നമ്മള്‍ അറിയില്ല. അവര്‍ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആകുന്നത്. അദ്ദേഹം പോയി. ഒരു കുടുംബം പോലെ അല്ലെ. അത് അങ്ങനെ വെറുതെ ഒരു മോമെന്റില്‍ പറയാന്‍ ആകില്ല. ഒരു ഫാമിലി മെമ്പറിന്റെ നഷ്ടം ആണ് വേണു ചേട്ടന്റെ മരണം നല്‍കിയത്.’
Post Your Comments