InterviewsLatest NewsNEWS

ഭാര്യയുടെ ചോദ്യത്തിന് മുന്നില്‍ പരിഭ്രമിച്ചു പോയി, പിന്നീട് കഥയുടെ ട്രാക്ക് മാറ്റുകയായിരുന്നു : രാജമൗലി

2022 ല്‍ തെന്നിന്ത്യയാകെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ കഥ പറയുന്ന ‘ആര്‍ ആര്‍ ആര്‍’. ജൂനിയര്‍ എന്‍ ടി ആറും, രാം ചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും പുറത്ത് വന്നപ്പോള്‍ തന്നെ സംഘട്ടനങ്ങളും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന സംഭവബഹുലമായ കഥയാണെന്ന് പ്രതീതി ഉണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു പ്രണയകഥയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് രാജമൗലി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ രാജമൗലി തുറന്ന് പറഞ്ഞത്.

‘രാം ചരണിനോടും ജൂനിയര്‍ എന്‍ ടി ആറിനോടും ഒരു പ്രണയകഥയാണ് ആദ്യം പറഞ്ഞത്. അവര്‍ക്കത് ഇഷ്ടപ്പെട്ടു. അതിനു ശേഷം എന്റെ ഭാര്യ ചോദിച്ചു ‘നിങ്ങള്‍ സംവിധാനം ചെയ്യുന്ന ലവ് സ്‌റ്റോറി ആരാണ് കാണാന്‍ പോകുന്നത്?’ ആ ചോദ്യം കേട്ട് ഞാന്‍ പരിഭ്രമിച്ചു. അതിനു ശേഷം ട്രാക്ക് മാറ്റാന്‍ തീരുമാനിച്ചു. രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ ഐതിഹാസികമായ കഥ പറയാമെന്ന് വിചാരിച്ചു. അതിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കിയില്ല.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും തമ്മിലുള്ള സുഹൃദ്ബന്ധമാണ് അവരെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാനകാരണം. അവര്‍ തമ്മിലുള്ള ബോണ്ടും പരസ്പര സഹകരണവും അവരെ തെരഞ്ഞെടുക്കാന്‍ കാരണമായി. മാത്രമല്ല പരസ്പരം ഫാന്‍സ് പോരുകളുള്ള രണ്ടുപേരും ഒന്നിക്കുന്നതിലൂടെ അവര്‍ തമ്മിലുള്ള സുഹൃദ് ബന്ധം കാണിക്കുവാനും സാധിക്കും’- രാജമൗലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button