GeneralLatest NewsNEWS

‘അച്ഛന്‍ എന്ന് മാത്രമേ ഞാന്‍ വിളിച്ചിട്ടുള്ളു , അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണ്’: ആശാ ശരത്ത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയില്‍ അച്ഛനും മകളുമായി അഭിനയിച്ച നാൾ മുതൽ തുടങ്ങിയ ബന്ധമാണ് പ്രശസ്ത നടന്‍ ജി കെ പിള്ളയും നടിയും നർത്തകിയുമായ ആശാ ശരത്തും. അദ്ദേഹത്തെ അച്ഛൻ എന്ന് മാത്രമേ വിളിച്ചിട്ടുള്ളുവെന്നും അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണെന്നും ആശാ ശരത്ത് കുറിച്ചു.

‘അച്ഛന്‍ എന്ന് മാത്രമേ ഞാന്‍ വിളച്ചിട്ടുള്ളൂ.. തനിക്ക് പിറക്കാതെ പോയ മകള്‍ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസര്‍ ജയന്തിയുടെ അച്ഛന്‍ എനിക്ക് സ്വന്തം അച്ഛന്‍ തന്നെയാണ്.

അദ്ദേഹത്തിന്റെ വേര്‍പാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു.. പ്രണാമം..’എന്നാണ് ആശാ ശരത്ത് കുറിച്ചത്. ഇന്ന് രാവിലെയോടെയാണ് ജി കെ പിള്ള അന്തരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button