1954ല്‍ പുറത്തിറങ്ങിയ ‘സ്നേഹസീമ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് ജി കെ പിള്ള. വില്ലൻ വേഷങ്ങളിലൂടെയാണ് ജി കെ പിള്ള ശ്രദ്ധ നേടുന്നത്. എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം 2005-മുതലാണ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോൾ ജി കെ പിള്ളയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തിയിരിക്കുകയാണ് നടൻ ബാബു ആന്റണി.
‘മലയാളത്തിന്റെ പ്രഗല്ഭ നടന് ജി കെ പിള്ള ചേട്ടന് ആദരാജ്ഞലികള്‍. അദ്ദേഹത്തിന്റെ ഉയരവും, ശബ്ദവും, ശാരീരിക ഭാഷയും വളരെ ആകര്‍ഷണീയമായിരുന്നു’- ബാബു ആന്റണി കുറിച്ചു.
Post Your Comments