Latest NewsNEWSTV Shows

‘നിറത്തിന്റെ പേരിൽ കുട്ടിക്കാലം തൊട്ടേ വിവേചനവും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നിട്ടുണ്ട് ‘: തുറന്ന് പറഞ്ഞ് സയനോര

ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായി എത്തിയ മലയാളത്തിന്റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ച സയനോര ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്ത ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു.

കുട്ടിക്കാലം തൊട്ടു നിറത്തിന്റെ പേരിൽ വിവേചനവും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും, കറുപ്പുനിറം ആയതിന്റെ പേരിൽ ഡാൻസ് ഗ്രൂപ്പിൽ നിന്നടക്കം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും തുറന്നുപറയുകയാണ് എംജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ സയനോര.

സയനോരയുടെ വാക്കുകൾ :

‘ശരിക്കും നിറം കുറഞ്ഞതിന്റെ പേരിൽ എനിക്ക് ആയിരുന്നില്ല പ്രശ്‌നം. അതിൽ നിന്നെല്ലാം കരകയറി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിലൊന്നും വലിയ കാര്യമില്ല എന്നാണ് ഞാനിപ്പോളും പറയുന്നത്. ഇപ്പോൾ സമൂഹം ഒരുപാട് മാറി വരുന്നുണ്ട്. ഇതിനിടെ ‘കറുപ്പ് താ എനിക്ക് പുടിച്ച കളർ’ എന്ന ഗാനവും ആലപിച്ചു.

ആദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് എനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉള്ളത് പോലെ തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ചിന്തകളിൽ ഒക്കെ ഒരുപാട് മാറ്റം വന്നു. ഇപ്പോഴുള്ള നിരവധി റിയാലിറ്റിഷോകളിൽ വെച്ച് ഇത്തരം തമാശകൾ കേട്ട് ഞാനടക്കമുള്ളവർ ചിരിച്ചിട്ടുണ്ട്’- സയനോര പറഞ്ഞു.

അടുത്തിടെ സയനോര പങ്കുവച്ച സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഭാവന എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. എന്നാൽ വീഡിയോയ്ക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. കൂടുതലും സയനോരയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സൈബർ ആങ്ങളമാരുടെ വിമർശനം. തുടർന്ന് അതേ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് വിമർശനങ്ങൾക്ക് ശക്തമായ മറുപടിയും താരം നൽകി.

shortlink

Related Articles

Post Your Comments


Back to top button