‘ശ്യാം സിൻഹ റോയി’ എന്ന തന്റെ പുതിയ ചിത്രം ആരാധകർക്കൊപ്പം തിയേറ്ററിൽ നിന്ന് കണ്ട് നടി സായി പല്ലവി. എന്നാൽ സ്‌ക്രീനിൽ അഭിനയിച്ച് തകർക്കുന്ന നടിയാണ് തങ്ങളുടെ കൂടെ തിയേറ്ററിലുള്ളതെന്ന് ആരുമറിഞ്ഞില്ല. വേഷം മാറിയായിരുന്നു താരമെത്തിയത്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ശ്യാം സിൻഹ റോയ് പ്രദർശനത്തിനെത്തിയത്. ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററിൽ രാത്രിയിലെ പ്രദർശനത്തിനാണ് സായ് പല്ലവി എത്തിയത്.
പർദ്ദയും ബുർഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല. നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഡിസംബർ 24 നാണ് നാനി നായകനായ ശ്യാം സിൻഹ റോയി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയിൽ സായിപല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റിയനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Post Your Comments