
തിരുവനന്തപുരം: താര പ്രഭയില്‍ തിരുവനന്തപുരം ഉദയ് പാലസില്‍ നടന്ന രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്‍റെ പ്രീ ലോഞ്ചിൽ മന്ത്രി ആന്റണി രാജുവിന് സംഭവിച്ചത് നാക്കുപിഴ. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്. രാജമൗലിയുടെ പേരായിരുന്നു മന്ത്രിക്ക് മാറിപ്പോയത്. ‘ലോകചലച്ചിത്ര രംഗത്തെ കുലപതിയായ രാജമൗലവി…’ എന്നായിരുന്നു മന്ത്രി പറഞ്ഞത്. നോക്കി വായിച്ചിട്ടും മന്ത്രിക്ക് സംഭവിച്ച ഈ അമളി സോഷ്യൽ മീഡിയ ഏറ്റെടുത്തു. ‘ബാഹു അലി സംവിധാനം ചെയ്ത രാജമൗലവിയെ കുറിച്ചാണോ മന്ത്രി ആന്റണി രാജു പറയുന്നത്?’ എന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ രംഗത്ത് വന്നു.
സംവിധായകന്‍ രൗജമൗലി, ചിത്രത്തിലെ പ്രധാന താരങ്ങളായ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ സന്നിഹിതരായ പരിപാടിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ നാക്കുപിഴ. അതേസമയം, സിനിമയെ വരവേല്‍ക്കാനുള്ള കേരളത്തിന്‍റെ ആവേശത്തിന് നന്ദി പറഞ്ഞായിരുന്നു സംവിധായകന്‍ രാജമൗലി അഭിനേതാക്കളായ രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരുടെ പ്രസംഗം. നടന്‍ ടൊവിനോ തോമസും മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഷിബു തമീന്‍സിന്‍റെ എച്ച്.ആര്‍ പിക്‌ചേഴ്‌സാണ് ആര്‍ആര്‍ആര്‍ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍.
Post Your Comments